അഞ്ചേമുക്കാല്‍ ലക്ഷം പേര്‍ എഴുതിയ സര്‍വ്വകലാശാല അസിസ്റ്റന്റ് പരീക്ഷയുടെ റെക്കോര്‍ഡ് തകര്‍ന്നു. ബിവറേജസ് കോര്‍പ്പറേഷനിലെ എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയുടെ അപേക്ഷാര്‍ത്ഥികള്‍ 6,36,634 പേര്‍. സംസ്ഥാനത്തൊട്ടാകെ 2800 കേന്ദ്രങ്ങള്‍. തലസ്ഥാനത്ത് മാത്രം 495. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുറമേ തിരക്ക് കാരണം ഇക്കുറി അണ്‍ എയ്ഡഡ് സ്‌കൂളുകളിലും സെന്റര്‍ അനുവദിച്ചു.
മദ്യനിരോധനത്തെ കുറിച്ചും വര്‍ജ്ജനത്തെ കുറിച്ചുമൊക്കെ ചര്‍ച്ച നടക്കുമ്പോഴും ബിവറേജസ് കോര്‍പ്പറേഷനിലെ പരീക്ഷയ്ക്ക് വന്‍ തിരക്കാണ്. സര്‍ക്കാര്‍ ജോലിയെന്നതിന് പുറമേ ഇന്‍സന്റീവും ബോണസുമടക്കമുള്ള ആനുകൂല്യങ്ങളും ആകര്‍ഷണീയത കൂട്ടും.
