തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ പിഎസ്സി തീരുമാനിച്ചു. സർക്കാരിന്‍റെ ശുപാർശ പരിഗണിച്ചാണ് പിഎസ്സി തീരുമാനം. ഇന്ന് ചേർന്ന പിഎസ്സിയുടെ അടിയന്തരയോഗമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ തീരുമാനിച്ചതെന്ന് ചെയർമാൻ എം.കെ.സക്കീർ പറഞ്ഞു.

2016 ഡിസംബർ 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെയും 2017 ജൂൺ 30ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെയും കാലാവധിയാണ് നീട്ടിയത്. ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്. ഒരിക്കൽ കാലാവധി നീട്ടി നൽകിയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി പുതുക്കിയിട്ടില്ല.