തിരുവനന്തപുരം: പി എസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ശുപാർശ പി എസ് സിക്ക് നൽകുന്ന കാര്യം മന്ത്രിസഭ യോഗം ഇന്ന് ചർച്ച ചെയ്യും.ഇക്കാര്യമാവശ്യപ്പെട്ട് എൽഡിഎഫ് കത്ത് നൽകിയ സാഹചര്യത്തിലുംയുവജന സംഘടനകളും വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനുകളും പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലുമാണ് വിഷയം മന്ത്രിസഭാ യോഗം ചർച്ച ചെയ്യുന്നത്.

ഇതിനൊപ്പം കഴിഞ്ഞ യു ഡിഎഫ് സർക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകളെക്കുറിച്ച് പഠിച്ച ഉപസമിതി റിപ്പോർട്ടും മന്ത്രിസഭായോഗം പരിഗണിച്ചേക്കും.288 ഉത്തരവുകളാണ് ഉപസമിതി പരിശോധിച്ചത്.

ഇതിലേറേയും റവന്യു വകുപ്പ് ഉത്തരവുകളായിരുന്നു.മന്ത്രിസഭായോഗം ചർച്ച ചെയ്ത ശേഷം അതാത് വകുപ്പു മന്ത്രിമാരുമായി ആലോചിച്ച ശേഷമാകും തുടർ നടപടികൾ തീരുമാനിക്കുക.