ദുബായ്: ഒരാഴ്ചക്കാലത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘം യു.എ.ഇയില്‍ തിരിച്ചെത്തി. ജീവിതത്തിലെ മറക്കാനാവാത്ത ദിനങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് സമ്മാനിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘം ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങിയത്.
വിമാനത്താവളത്തില്‍ സംഘത്തിന് സ്വീകരണം നല്‍കി. ഇന്ത്യയെ അടുത്തറിയാന്‍ ഒരാഴ്ചയോളം നീണ്ട യാത്രയാണ് വിദ്യാര്‍ഥികള്‍ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയിരുന്നത്. റിപ്പബ്ലിദ് ദിന പരേഡ് നേരിട്ടു കാണാനായതിന്റേയും രാഷ്‌ട്രപതിയെ സന്ദര്‍ശിക്കാനായതിന്റേയും സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികള്‍. തെരഞ്ഞെടുക്കപ്പെട്ട 16 വിദ്യാര്‍ഥികളും അവരുടെ അധ്യാപകരും അടങ്ങുന്നതായിരുന്നു ഇത്തവണത്തെ പ്രൗഡ് ടു ബി ആന്‍ ഇന്ത്യന്‍ സംഘം.
ഷിംല അടക്കമുള്ള സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ജീവിതത്തിലെ മറക്കാനാവാത്ത ദിനങ്ങള്‍ സമ്മാനിച്ച ഏഷ്യാനെറ്റ് ന്യൂസിന് നന്ദി പറഞ്ഞാണ് ഓരോ വിദ്യാര്‍ഥിയും വിമാനത്താവളം വിട്ടത്.
