മോസ്‌കോ: മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കായി നിലവിലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ പത്രിക സമര്‍പ്പിച്ചു. 

റഷ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പുതിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി തന്റെ പത്രിക സമര്‍പ്പിച്ചത്. 

റഷ്യയിലെ തിരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് തന്റെ പാസ്‌പോര്‍ട്ടും പിന്തുണയ്ക്കുന്ന മൂന്ന് ലക്ഷംപേരുടെ ഒപ്പും പുതിന്‍ വരണാധികാരിക്ക് കൈമാറി.