പിവി. അൻവർ എംഎല്‍എയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്.  50 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ്  ഹൈക്കോടതിയുടെ ഉത്തരവ്

മലപ്പുറം: പിവി. അൻവർ എംഎല്‍എയ്ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. 50 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാഷ്ട്രീയസമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. മഞ്ചേരി സിഐയിൽ നിന്നാണ് കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറിയത്. ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അൻവർ എം.എൽ.എ. അരക്കോടി തട്ടിയെന്നാണ് കേസ്.