കൊച്ചി: നിയമം ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചെന്ന കേസില്‍ സിപിഎം എംഎല്‍എ പി.വി. അന്‍വറിന് തിരിച്ചടി. പാര്‍ക്കിന്റെ അനുമതി റദ്ദ്‌ചെയ്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അന്‍വറിന്റെആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പാര്‍ക്ക് വീണ്ടും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കോടതി നിര്‍ദ്ദേശം നല്‍കി.

പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി റദ്ദാക്കിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്. എന്നാല്‍ ഈ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് ഇപ്പോഴും വാദിക്കുന്നത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി റദ്ദ് ചെയ്ത സാഹചര്യത്തില്‍ പാര്‍ക്ക് അടച്ചു പൂട്ടാന്‍ പഞ്ചായത്ത് നടപടിയെടുക്കേണ്ടിവരും.

പാര്‍ക്കിന്റെ അനുമതി റദ്ദ്‌ചെയ്ത മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അന്‍വറിന്റെ ആവശ്യം കോടതി നിരാകരിച്ചതോടെ പാര്‍ക്ക് അടച്ചുപൂട്ടേണ്ടിവരും. എല്ലാ അനുമതികളും ഉള്ള തിനാലാണ് പാര്‍ക്കിന്റെ ലൈസന്‍സ് റദ്ദാക്കാത്തതെന്നാണ് കൂടരഞ്ഞി പഞ്ചായത്തിന്റെ വാദം.