Asianet News MalayalamAsianet News Malayalam

നെടുമ്പാശ്ശേരിയിൽ റൺവേയിൽ നിന്നും വിമാനം തെന്നി മാറി: ഒഴിവായത് വൻദുരന്തം

  • പൈലറ്റിന്റെ ജാഗ്രത മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവായി.
  • ഇൗ വർഷം ഇത് മൂന്നാം തവണയാണ് കൊച്ചി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറുന്നത്
qatar airways flight skipped from runway
Author
First Published Jul 13, 2018, 9:16 AM IST

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നി മാറി. പുലർച്ചെ രണ്ടരയോടെയാണ് സംഭവം.ഖത്തറിൽ നിന്നെത്തിയ ഖത്തർ എയർവേയ്സ് വിമാനമാണ് മഴ മൂലം റൺവേയിൽ നിന്നും അൽപ്പം തെന്നിമാറിയത്.

പൈലറ്റിന്റെ ജാഗ്രത മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവായി. യാത്രക്കാർക്ക് പരിക്കില്ല. വിമാനം തെന്നിമാറിയതിനെ തുടർന്ന് ഖത്തറിലേക്ക് 3.30ന് മടങ്ങേണ്ടിയിരുന്ന വിമാനം പുറപ്പെടാനായില്ല. ഈ വിമാനത്തിൽ പോകേണ്ടവരെ 10.30നുള്ള മറ്റൊരു വിമാനത്തിൽ യാത്രയാക്കും. 

കനത്ത മഴയെ തുടർന്ന് പൈലറ്റിന് റൺവേ കാണാതെ പോയതാവും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇൗ വർഷം ഇത് മൂന്നാം തവണയാണ് കൊച്ചി വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറുന്നത്. സംഭവത്തിൽ ഡിജിസിഎയും ഖത്തർ എയർവേഴ്സും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios