കൊല്ലം: കേരളാ കോണ്‍ഗ്രസ് ബി എൻ.സി.പിയിലേക്ക് പോകുന്നുവെന്ന വാർത്ത തെറ്റാണെന്ന് ആർ. ബാലകൃഷ്ണപിള്ള. അത്തരം ചർച്ചകൾ നടന്നിട്ടില്ല. ജനുവരി ആറിന് ശരദ്പവാറുമായി കൂടിക്കാഴ്ച നടത്തുന്നില്ലെന്നും ബാലകൃഷ്ണപിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരള കോൺഗ്രസ് ബിയെ ഘടകകക്ഷിയാക്കണമെന്ന് ഇടതുമുന്നണിയോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയ്ക്ക് മന്ത്രിസ്ഥാനം വേണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. മാണി ഒഴികെയുള്ള കേരള കോൺഗ്രസുകൾ ഒന്നിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ആര്‍. ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.
