മുൻ പ്രതിരോധസെക്രട്ടറി ജി മോഹൻകുമാറിന് അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ എഴുതിയ മറുപടി വാർത്താ ഏജൻസിയായ എഎൻഐയാണ് പുറത്തുവിട്ടത്. 

ദില്ലി: റഫാൽ ഇടപാടിനെച്ചൊല്ലി പ്രതിരോധസെക്രട്ടറി ജി മോഹൻകുമാർ എഴുതിയ വിയോജനക്കുറിപ്പിന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ എഴുതിയ മറുപടി പുറത്തുവിട്ട് കേന്ദ്രസർക്കാർ. 2016 ജനുവരി 11നാണ് പരീക്കർ ഫയലിൽ മറുപടി നൽകിയത്. വിയോജനക്കുറിപ്പിനെക്കുറിച്ച് പ്രതിരോധസെക്രട്ടറി പിഎംഒ പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച ചെയ്യട്ടെയെന്ന് മറുപടിയിൽ പരീക്കർ പറയുന്നു.

ഫ്രഞ്ച് പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകൾ ഇടപാടിനെക്കുറിച്ചുള്ള ചർച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നുവെന്നേ ഉള്ളൂവെന്നും പ്രതിരോധമന്ത്രി ഫയലിൽ എഴുതിയ മറുപടിക്കുറിപ്പിൽ പറയുന്നു. വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ഖണ്ഡിക അതിരു കടന്ന ആശങ്കയാണെന്നും പ്രതിരോധമന്ത്രി എഴുതിയ മറുപടിയിലുണ്ട്. 

Read More: റാഫേൽ വിവാദം; പ്രതികരിക്കാൻ ഇല്ലെന്ന് മോഹൻ കുമാർ, 'ഫയലിൽ എഴുതിയ പശ്ചാത്തലം ഓ‌ർക്കുന്നില്ല'

പ്രതിരോധമന്ത്രിയുടെ മറുപടി ഇവിടെ:

Scroll to load tweet…
Scroll to load tweet…