രാഹുൽ ശിവമോഗ, ദാവൻഗരെ ജില്ലകളിൽ റോഡ് ഷോ നടത്തും

ബംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബി ജെ പി അധ്യക്ഷൻ അമിത് ഷായും ഇന്ന് കർണാടകത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തും. അഞ്ചാം ഘട്ട പ്രചാരണത്തിന് എത്തുന്ന രാഹുൽ ശിവമോഗ, ദാവൻഗരെ ജില്ലകളിൽ റോഡ് ഷോ നടത്തും. വീര ഷൈവ നേതാക്കളെയും കണ്ടെക്കും. ധർവാട് മേഖലയിൽ ആണ് അമിത് ഷാ പ്രചാരണം നടത്തുക. വനിതാ, പിന്നാക്ക വിഭാഗ സമ്മേളനം ആണ് പ്രധാന പരിപാടി.