Asianet News MalayalamAsianet News Malayalam

'ഒരു മികച്ച പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളും രാഹുൽ ഗാന്ധിക്കുണ്ട്': ശശി തരൂർ

രാഹുൽ ഗാന്ധി നമ്മുടെ നേതാവാണ്. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ രാഹുൽ ഗാന്ധി തന്നെയായിരിക്കും പ്രധാനമന്ത്രി‌. അതേസമയം കൂട്ടുകക്ഷി ഭരണമാണെങ്കിൽ സഖ്യക്ഷികളുമായി ചേർന്ന് പ്രധാനമന്ത്രി ആരായിരിക്കണം എന്ന കാര്യത്തിൽ വലിയ ചർച്ച വേണ്ടിവരുമെന്നും തരൂർ പറഞ്ഞു. 

rahul gandhi has all qualities to make an excellent prime minister says shashi tharoor
Author
new Delhi, First Published Dec 30, 2018, 11:07 PM IST

ദില്ലി: കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് ഒരു മികച്ച പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്ന് മുതിർന്ന നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂർ. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയും സഖ്യകക്ഷികളും ചേർന്നാണെന്നും ശശി തരൂർ വ്യക്തമാക്കി. ദേശീയ വാർത്ത ഏജൻസിയായ പി ടി ഐക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.  

രാഹുൽ ഗാന്ധി നമ്മുടെ നേതാവാണ്. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ രാഹുൽ ഗാന്ധി തന്നെയായിരിക്കും പ്രധാനമന്ത്രി‌. അതേസമയം കൂട്ടുകക്ഷി ഭരണമാണെങ്കിൽ സഖ്യക്ഷികളുമായി ചേർന്ന് പ്രധാനമന്ത്രി ആരായിരിക്കണം എന്ന കാര്യത്തിൽ വലിയ ചർച്ച വേണ്ടിവരുമെന്നും തരൂർ പറഞ്ഞു. 

വ്യക്തിപരമായി നോക്കുകയാണെങ്കിൽ ഞാനും രാഹുൽ ഗാന്ധിയും തമ്മിൽ നിരവധി തവണ അടുത്ത് ഇടപഴകുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പ്രധാന മന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രാഹുൽ എന്നാണ് താൻ മനസിലാക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios