റോഡ് ഷോയുടെ ഭാഗമായി ഉഡുപ്പിയിലെ നാരായണഗുരു ക്ഷേത്രം രാഹുല്‍ സന്ദര്‍ശിച്ചു. കുദ്രോളി ഗോകർണനാഥ ക്ഷേത്രം, ഉള്ളാൽ ദർഗ, റൊസാരിയോ കത്തിട്രൽ എന്നീ ദേവാലയങ്ങളിലും റോഡ് ഷോയ്ക്കിടെ രാഹുല്‍ എത്തുന്നുണ്ട്.
ഉഡുപ്പി: ആഴ്ച്ചകള്ക്കുള്ളില് നടക്കുന്ന കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി കര്ണാടകയിലെത്തി. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിന് ശേഷം രാഹുല് പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന് പ്രവര്ത്തകരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കര്ണാടകയുടെ വിവിധ ഭാഗങ്ങളില് രാഹുല് സന്ദര്ശനം നടത്തും.
ദക്ഷിണ കന്നഡയിലെ ഉഡുപ്പി, മംഗളൂരു ജില്ലകളില് ഇന്നും നാളെയും അദ്ദേഹം റോഡ് ഷോ നടത്തും. റോഡ് ഷോയുടെ ഭാഗമായി പാര്ട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചകളും നടത്തും. റോഡ് ഷോയുടെ ഭാഗമായി ഉഡുപ്പിയിലെ നാരായണഗുരു ക്ഷേത്രം രാഹുല് സന്ദര്ശിച്ചു. കുദ്രോളി ഗോകർണനാഥ ക്ഷേത്രം, ഉള്ളാൽ ദർഗ, റൊസാരിയോ കത്തിട്രൽ എന്നീ ദേവാലയങ്ങളിലും റോഡ് ഷോയ്ക്കിടെ രാഹുല് എത്തുന്നുണ്ട്.
