ഹൈക്കമാൻഡ് യോഗത്തിൽ തരൂർ പങ്കെടുത്തിരുന്നെങ്കിൽ രാഹുൽ സംസാരിക്കുമായിരുന്നുവെന്ന് എഐസിസി നേതാക്കൾ വ്യക്തമാക്കി.

ദില്ലി: മഹാപഞ്ചായത്തിലേറ്റ അവ​ഗണനയിൽ കടുത്ത അതൃപ്തിയിലുള്ള ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ്. രാഹുൽഗാന്ധി തന്നെ തരൂരുമായി സംസാരിച്ചേക്കും. തരൂരിനെ പിണക്കി നിർത്തുന്നത് ശരിയല്ലെന്ന സന്ദേശം നേതാക്കൾ രാഹുലിന് നൽകിയെന്നാണ് സൂചന. പാർലമെൻ്റ് സമ്മേളനത്തിന് മുൻപ് തന്നെ പിണക്കം തീർക്കാനാണ് ശ്രമം. രാഹുൽ തന്നെ സംസാരിക്കണമെന്നെ നിർദ്ദേശം മറ്റ് നേതാക്കൾ മുൻപോട്ട് വച്ചിരിക്കുകയാണ്. ഹൈക്കമാൻഡ് യോഗത്തിൽ തരൂർ പങ്കെടുത്തിരുന്നെങ്കിൽ രാഹുൽ സംസാരിക്കുമായിരുന്നുവെന്ന് എഐസിസി നേതാക്കൾ വ്യക്തമാക്കി.

ശശി തരൂരിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്; രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കും