മുസ്ലീം ലീഗ് ഉൾപ്പെടെ ഘടകകക്ഷി നേതാക്കളും അവരുടെ ആവശ്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. കൂടുതൽ ചർച്ചകൾ സംസ്ഥാന യോഗത്തിലാണ് നടക്കുക

എറണാകുളം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എറണാകുളം ഗസ്റ്റ് ഹൗസിലെത്തി യു ഡി എഫ് ഘടകകക്ഷി നേതാക്കളെ കണ്ടു. അര മണിക്കൂർ മാത്രമാണ് ചർച്ച നീണ്ട് നിന്നത്

ഇതൊരു അനൗപചാരിക ചർച്ച മാത്രമായിരുന്നെന്ന് യു ഡി എഫ് നേതൃത്വം അറിയിച്ചു. . മുസ്ലീം ലീഗ് ഉൾപ്പെടെ ഘടകകക്ഷി നേതാക്കൾ അവരുടെ സീറ്റ് ആവശ്യം രാഹുൽ ഗാന്ധിയെ അറിയിച്ചു. കൂടുതൽ ചർച്ചകൾ സംസ്ഥാന യോഗത്തിലാണ് നടക്കുക.

ഒരു സീറ്റ് കൂടി അധികം ചോദിക്കുമെന്ന് നേരത്തെ കേരള കോൺഗ്രസ് എം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്നത്തെ ചർച്ച സീറ്റ് വിഭജനത്തെക്കുറിച്ചാവില്ലെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു

കേരള കോൺഗ്രസ് എമ്മിന് രണ്ട് സീറ്റിന് അർഹതയുണ്ടെന്നും കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നായിരുന്നു ജോസ് കെ മാണിയുടെ ആവശ്യം. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും ജോസ് കെ മാണി അറിയിച്ചിരുന്നു. എന്നാൽ, രാഹുല്‍ ഗാന്ധിയോട് ഘടകക്ഷികള്‍ ആരും സീറ്റ് ആവശ്യപ്പെടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിക്കുകയും ചെയ്തിരുന്നു.