സ്ത്രീകളോട് എങ്ങനെ മാന്യതയോടെ പെരുമാറണമെന്ന് പഠിക്കണമെന്നും മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നും രാഹുല്‍ ട്വിറ്റ് ചെയ്തു. 

ദില്ലി: രാജ്യമൊട്ടാകെ ശക്തിപ്പെടുന്ന 'മീ ടു' ക്യംപെയ്‌ന് പിന്തുണയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ക്യംപെയ്ന് പിന്തുണ അറിയിച്ചത്. സ്ത്രീകളോട് എങ്ങനെ മാന്യതയോടെ പെരുമാറണമെന്ന് പഠിക്കണമെന്നും മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നും രാഹുല്‍ ട്വിറ്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

സ്ത്രീകളെ അന്തസോടെയും ബഹുമാനത്തോടെയും സമീപിക്കണമെന്നും തങ്ങൾക്കെതിരെ നടന്ന ലൈെഗfക അതിക്രമങ്ങൾ പുറത്ത് പറയാൻ അവർ മുന്നോട്ട് വരുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു. തെഴിലിടങ്ങളിലും മറ്റും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തുറന്ന് പറയാനുള്ള ഒരിടം എന്ന നിലക്കാണ് മീ ടൂ എന്ന ഹാഷ്‍ടാഗ് ഉള്‍പ്പെടുത്തി ക്യംപെയ്ൻ ആരംഭിച്ചത് കേന്ദ്ര സഹമന്ത്രി എം.ജെ അക്‌‌ബറിനെതിരെ വിമർശനം കടുക്കുന്നതിനിടെയാണ് രാഹുലും മീ ടുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്. 

ക്യാംപെയ്ൻ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രാഷ്ട്രീയ,മാധ്യമ,കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർക്കെതിരെ നിരവധി സ്ത്രീകൾ മുന്നോട്ടു വരുകയും ചെയ്തു. കേരളത്തിൽ നിന്ന് ക്യംപെയ്ന് പിന്തുണ പ്രഖ്യപിച്ചു കൊണ്ട് നരവധി പേർ രംഗത്തെത്തിരുന്നു. അതിനിടെയാണ് നടനും എംഎല്‍എയുമായ മുകേഷിനെതിരെ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്.

ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ ക്യംപെയ്ൻ ലോകശ്രദ്ധ നേടിയത്. സിനിമാമേഖലയില്‍ ആരംഭിച്ച മീ ടു സമൂഹത്തിന്റെ വിവിധ മോഖലയിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.