സംസ്ഥാനത്ത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിടാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  കേരളത്തിലെത്തിയപ്പോള്‍ കണ്ടുമുട്ടിയ ഒരു കുട്ടി ഇന്ത്യ മുഴുവന്‍ പ്രശസ്തനാണിപ്പോള്‍.

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിടാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ കണ്ടുമുട്ടിയ ഒരു കുട്ടി ഇന്ത്യ മുഴുവന്‍ പ്രശസ്തനാണിപ്പോള്‍. ശാരീരികമായ വെല്ലുവിളികളെ നേരിടുന്ന അസിമിനെ കണ്ടതും സംസാരിച്ചതുമാണ് രാഹുല്‍ ഗാന്ധി തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 'ഞാനിന്ന് കേരളത്തില്‍ വച്ച് അസിമിനെ കണ്ടു. ഒരു പോരാളിയാണവന്‍. അവന്‍ നമുക്കെല്ലാവര്‍ക്കും അഭിമാനമായി മാറും. അക്കാര്യത്തില്‍ എനിക്ക്‌ ഉറപ്പുണ്ട്'- രാഹുല്‍ കുറിച്ചു. 

രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ തര്‍ജ്ജിമ ചെയ്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. കുട്ടി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പിതാവും രാഹുല്‍ ഗാന്ധിയോട് വിശദമാക്കുന്നുണ്ട്. വലുതാകുമ്പോള്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും രാഹുല്‍ അസിമിനോട് ആവശ്യപ്പെട്ടു. 

വീഡിയോ കാണാം