17 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസ് പ്രതിഷേധം പ്രകടിപ്പിച്ച് രാഹുലിന്‍റെ ട്വീറ്റ്
ദില്ലി: ജാര്ഖണ്ഡില് പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കോണ്ഗ്രസ് പ്രസിഡന്റ് രാഹുല് ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല് പ്രതിഷേധം രേഖപ്പെടുത്തിയത്. പെണ്കുട്ടിയുടെ കൊലപാതകവാര്ത്ത തന്നെ സ്തംബ്ധനാക്കി.
അവളുടെ മരണം വലിയ ദുരന്തമാണ്. ബലാത്സംഗത്തെ കുറിച്ച് പൊലീസിന് അറിവ് ലഭിച്ചിരുന്നെന്നും എന്നാല് വേണ്ട രീതിയില് അവര് പ്രവര്ത്തിച്ചില്ലെന്ന കുറ്റപ്പെടുത്തലുമുണ്ട് ട്വീറ്റില്.പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില് മുഖ്യ ആരോപിതനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
