Asianet News MalayalamAsianet News Malayalam

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ചൈനയിലേക്ക്

Rahul Gandhi to lead Congress delegation to China
Author
First Published Jan 7, 2017, 11:49 AM IST

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം ചൈന സന്ദര്‍ശിക്കുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് നേതാക്കള്‍ ഈ മാസം 15ന് ചൈനയിലേക്ക് തിരിക്കും. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, കുമാരി ഷെല്‍ജ, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് സാതവ്, സുഷ്മിത ദേവ് എന്നിവരാണ് രാഹുലിന് പുറമെ സംഘത്തിലുള്ള മറ്റുള്ളവര്‍.

നേരത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരെ സന്ദര്‍ശിച്ച് സംഘം ചര്‍ച്ച നടത്തി. പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് ഇതിന് ശേഷം കോണ്‍ഗ്രസ് സംഘം ചൈനയിലേക്ക് പോകുന്നത്. 

Follow Us:
Download App:
  • android
  • ios