ഭോപ്പാല്‍ : അവിശ്വാസ പ്രമേയത്തിന്‍ മേല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്‍റില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ  ആലിംഗനം ചെയത് നല്‍കിയ ശേഷം രാഹുല്‍ ഗാന്ധിയുടെ കണ്ണുറുക്കല്‍ ഏറെ കൈയടി നേടിയിരുന്നു. 

എന്നാല്‍ അപ്രതീക്ഷിതമായ രാഹുലിന്‍റെ നടപടി ബിജെപിയെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെതിരെ ബിജെപി രാഹുല്‍ ഗാന്ധിയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മധ്യപ്രദേശില്‍ നടന്ന റാലിക്കിടെയായിരുന്നു രാഹുലിന്‍റെ രണ്ടാമത്തെ കണ്ണിറുക്കല്‍. 

പ്രചരണ റാലിക്കിടെ ചായ കുടിക്കാനായി നിര്‍ത്തിയപ്പോള്‍ നിരവധി പ്രവര്‍ത്തകര്‍ രാഹുലുമൊത്ത് സെല്‍ഫിയെടുക്കാനായെത്തിയിരുന്നു. ഇതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ അടുത്ത കണ്ണിറുക്കല്‍ ഉണ്ടായത്. ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് തന്നെയാണ് രാഹുലിന്‍റെ കണ്ണിറുക്കല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.