കൊച്ചി: പെണ്‍വാണിഭ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചുംബന സമരത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ പശുപാലന്‍ വീണ്ടും ഫേസ്ബുക്കില്‍. ഭാര്യ രശ്മി നായര്‍ക്കൊപ്പം ഉള്ള സെല്‍ഫി പ്രൊഫൈല്‍ ചിത്രമായി അപ്‌ഡേറ്റ് ചെയ്തുകൊണ്ടാണ് രാഹുല്‍ വീണ്ടും ഫേസ്ബുക്കിലെത്തിയത്. 

ചുംബന സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രാഹുല്‍ പശുപാലനും രശ്മി നായരും കഴിഞ്ഞ നവംബറിലാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായത്. കേസില്‍ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് രണ്ട് പേരെ കുറിച്ചും ഒരു വിവരവും ഉണ്ടായിരുന്നില്ല.

ഇതിനിടയിലാണ് ഫേസ്ബുക്ക് അപ്ഡേഷന്‍, ഇതോടെ ഇവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഈ പോസ്റ്റിനടിയില്‍ പലരും കമന്‍റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇവരെ അനുകൂലിക്കുന്നവരും രംഗത്തുണ്ട്.