Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

തിരുവനന്തപുരം നഗരത്തിലെ ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. മൗര്യ രാജധാനി, പങ്കജ്, നാരായണ ഭവൻ, അരുണ ഭവൻ, ഹൈ ഡൈൻ, ഹൈ ലാൻഡ് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഹോട്ടലുകൾക്ക് നഗരസഭ ആരോഗ്യവിഭാഗം കാരണംകാണിക്കൽ നോട്ടീസ് നൽകി.

raid at trivandrum hotels
Author
Thiruvananthapuram, First Published Oct 4, 2018, 12:43 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. ഹോട്ടലുകൾക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.

തലസ്ഥാനത്തെ ആറ് ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം രാവിലെ ഒമ്പത് മണിയോടെ പരിശോധന നടത്തിയത്. സ്റ്റാച്യൂവിലുള്ള അരുണ ഭവൻ, പങ്കജ് ഹോട്ടൽ, ജനറൽ ഹോസ്പിറ്റലിന് സമീപമുള്ള ഹോട്ടൽ ഹൈഡൈൻ, നാരായണ ഭവൻ, മൗര്യ രാജധാനി, മാഞ്ഞാലിക്കുളം ലൈനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ഹൈലാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടുയത്.  പഴകിയ ചോറ്, കോഴി- മീൻ വിഭവങ്ങൾ, പഴകിയ എണ്ണ, നെയ്യ്, ബ്രഡ്ഡ്, അച്ചാറുകൾ എന്നിവ ഹോട്ടലുകളിൽ നിന്ന് കണ്ടെത്തി.

ശുചീകരണവാരത്തിന്റെ ഭാഗമായാണ് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios