യാത്രക്കാര്‍ക്ക് ട്രെയിനുകളിലെ ബര്‍ത്തുകളിൽ ഉറങ്ങാൻ അനുവദിച്ച സമയം റെയിൽവേ ഒരു മണിക്കൂര്‍ കുറച്ചു. രാത്രി പത്ത് മണിക്കും രാവിലെ ആറിനും ഇടയിലാണ് ഉറക്കസമയം നിജപ്പെടുത്തിയത്.

ഇരിക്കാനും ഉറങ്ങാനും ഉള്ള സൗകര്യത്തെച്ചൊല്ലി യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കം ഏറുന്ന സാഹചര്യത്തിലാണ് ട്രെയിനിലെ ഉറക്കസമയം റെയിൽവേ ഒരു മണിക്കൂര്‍ വെട്ടിച്ചരുരുക്കിയത്. രാത്രി ഒന്പതുമുതൽ രാവിലെ ആറുവരെയായിരുന്നു നിലവിലുണ്ടായിരുന്നു അനുവദനീയമായ ഉറക്കസമയം. പരിധിവിട്ടും യാത്രക്കാര്‍ ഉറക്കം തുടര്‍ന്നതോടെ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ഉയര്‍ന്നതോടെ ഉറക്കസമയം റെയിൽവേ ക്രമീകരിച്ചു. രാത്രി പത്ത് മുതൽ രാവിലെ ആറുവരെയുള്ള സമയത്തിനിടയ്ക്ക് ഉറക്കം പൂര്‍ത്തിയാക്കണം. ഇടയ്ക്കും താഴെയുമുള്ള ബര്‍ത്ത് ബുക്ക് ചെയ്തവര്‍ എട്ടുമണിക്കൂറിനിടയ്ക്ക് ഉറക്കം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് ഇരിക്കാൻ അവസരമൊരുക്കണം. സൈഡ് അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് രാത്രി പത്തിനും രാവിലെ ആറിനും ഇടയ്ക്ക് താഴത്തെ ബര്‍ത്തിൽ ഇരിക്കാൻ അവകാശമുണ്ടാകില്ല. ഗര്‍ഭിണി, ഭിന്നശേഷിയുള്ളവര്‍, രോഗി എന്നിവര്‍ക്ക് ഇളവുണ്ട്.