ന്യൂഡല്‍ഹി: യാത്രാകൂലി അടക്കം നിരക്കുകളില്‍ വര്‍ധന വരുത്താന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായി സൂചന. വര്‍ധനയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റെയില്‍വെയുടെ സ്ഥിതി വിവരങ്ങള്‍ വിലയിരുത്താന്‍ ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ റെയില്‍വേ മന്ത്രാലയ പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നതായും നിരക്ക് വര്‍ധന സംബന്ധിച്ചും ഈ യോഗം ചര്‍ച്ച ചെയ്തിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്കു വര്‍ധനവിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. 2017 സെപ്തംബര്‍ മുതല്‍ നിരക്കുവര്‍ധന കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. എന്നാല്‍ റെയില്‍വേ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
