Asianet News MalayalamAsianet News Malayalam

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Rain school to closed tomorrow
Author
First Published Sep 17, 2017, 6:13 PM IST

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി നല്‍കി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നല്‍കിയിരുന്നു. അതേസമയം, സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ​കേന്ദ്രം അറിയിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് പരക്കേ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ദുരന്ത നിവാരണ സേന എന്നിവയ്ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാന പോലീസ് മേധാവി  ജില്ലാ പോലീസ് മേധാവിമാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ജാഗ്രതാ നിര്‍ദേശം നല്‍കി.

Follow Us:
Download App:
  • android
  • ios