രുദ്രമ്മാദേവി, ബൊമ്മാരിലു എന്നീ ചിത്രങ്ങളുടെ സംഭാഷണങ്ങള്‍ രാജസിംഹ രചിച്ചതാണ്
ഹൈദരാബാദ്: തെലുങ്ക് സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ രാജസിംഹ തടിനട ആശുപത്രിയില്. വ്യാഴാഴ്ചയാണ് രാജസിംഹയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. രാജസിംഹ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്. മാനസ്സിക സമ്മര്ദ്ദത്തെ തുടര്ന്ന് രാജസിംഹ ഉറക്ക ഗുളിക കഴിക്കുകയായിരുന്നു.
രുദ്രമ്മാദേവി, ബൊമ്മാരിലു എന്നീ ചിത്രങ്ങളുടെ സംഭാഷണങ്ങള് രചിച്ച രാജസിംഹ എന്നാല് കരിയറില് മികച്ച ചിത്രങ്ങള് ലഭിക്കുന്നില്ല എന്നതിനാല് മാനസ്സിക സമ്മര്ദ്ദത്തിലായിരുന്നു. നിത്യ മേനോനും സുദീപും താര ജോഡികളായെത്തിയ ‘ഒക്ക അമ്മായി താപ്പ’യാണ് രാജസിംഹ സംവിധാനം ചെയ്ത ഒടുവിലത്തെ ചിത്രം. നാല്പതോളം സിനിമകള്ക്ക് രാജസിംഹ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിട്ടുണ്ട്. ശങ്കര് ദാദ എംബിബിഎസിന്റെ സംഭാഷണങ്ങള് രചിച്ചതും രാജസിംഹ ആയിരുന്നു.
