രാജ്ഭവൻ ഇനി മുതൽ പൂർണമായും പ്രകൃതി സൗഹൃദമാവുകയാണ്. പ്ലാസ്റ്റിക് കുപ്പിവെള്ളവും പേപ്പർ ഗ്ലാസും ഇനി ഉപയോഗിക്കില്ല. പ്രധാനമന്ത്രിയുടെ സ്വച്ഛതാ ഹി സേവ എന്ന ശുചീകരണ പരിപാടിയുടെ ഭാഗമായി നാടിന് മാതൃകവുകയാണ് ലക്ഷ്യമെന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം പറഞ്ഞു.

ഏതെങ്കിലും കാരണവശാൻ രാജ് ഭവനിൽ ഒരു മരം മുറിക്കേണ്ടിവന്നാൽ പകരം പത്തെണ്ണം വച്ചു പിടിപ്പിക്കുമെന്ന് ഗവർണർ പറഞ്ഞു. രാജ് ഭവൻ കുറേക്കൂടി ഹരിതാഭാമാക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. തോട്ടത്തിൽ പുതിയനം മാവും പ്ലാവും തെങ്ങുമെല്ലാ വച്ചു പിടിുച്ചു. ഔഷധതോട്ടവുമുണ്ടാക്കി. പിന്നൊരു പ്രധാന തീരുമാനവുമെടുത്തു. ചില ചടങ്ങുകള്‍‍ നടക്കുമ്പോള്‍ കുപ്പിവെള്ളവും, പ്ലാസ്റ്റിക്കിലെയും പേപ്പറിലെയും ഗ്ലാസ്സുമെല്ലാം കാന്റീന്‍കാർ കൊണ്ടുവന്നിരുന്നു. ഇനി മുതൽ രാജ് ഭവനിലേക്ക് ഇവയ്ക്കൊന്നും പ്രവേശനമില്ല.

സ്വച്ഛതാ ഹി സേവ എന്ന ശുചീകരണ പരിപാടിക്ക് രാജ് ഭവൻ തന്നെ മാതൃകയാവുകയാണ് ലക്ഷ്യം. വൈദ്യുതി ലൈനുകളിൽ തട്ടി നിരവധി മരങ്ങള്‍ നിൽക്കുന്നുണ്ട്. ഈ ലൈനുകളെല്ലാം ഭൂഗർഭ അറയിലേക്ക് മാറ്റും. ഇതോടെ മരം മുറിയും പാടേ ഒഴിവാക്കാനാകുമെന്ന് ഗവർണർ പറഞ്ഞു.