ബിജെപിയുമായി ഒരു ബന്ധവും ഇല്ലെന്ന്  രജനികാന്ത്

First Published 20, Mar 2018, 3:27 PM IST
Rajini condemns beheading of Periyar statue
Highlights
  • ബിജെപിയുമായി ഒരു ബന്ധവും ഇല്ലെന്ന് തുറന്ന് പറഞ്ഞ് രജനികാന്ത്. ചെന്നൈയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലാണ് രജനി ബിജെപി ബന്ധം ഉപേക്ഷിച്ചത്

ചെന്നൈ: ബിജെപിയുമായി ഒരു ബന്ധവും ഇല്ലെന്ന് തുറന്ന് പറഞ്ഞ് രജനികാന്ത്. ചെന്നൈയില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലാണ് രജനി ബിജെപി ബന്ധം ഉപേക്ഷിച്ചത്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തുന്ന തമിഴ്നാട് രഥയാത്രയെയും രജനി തള്ളിപ്പറ‌ഞ്ഞു.  വിഎച്ച്പി രഥയാത്രകൊണ്ട് തമിഴ്നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാൻ കഴിയില്ല. പെരിയാറിന്‍റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങൾ ഇത് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബിജെപിയെ തള്ളി രംഗത്തുവരുന്നത്. പ്രധാനമന്ത്രി അടക്കമുള്ള നിരവധി ബിജെപി നേതാക്കളുമായി രജനി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. രജനി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹത്തിന്‍റെ പുതിയ നിലപാട് എന്നതും ശ്രദ്ധേയമാണ്.

loader