കശ്‍മീരിലെ സംഘ‍ര്‍ഷത്തെക്കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്കക്ക് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മറുപടി നല്കും. ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത പല കക്ഷികളും കശ്‍മീര്‍ വിഷയം കൈകാര്യം ചെയ്ത് രീതിയെ വിമര്‍ശിച്ചു. തീവ്രവാദിയായ ബുര്‍ഹാന്‍ വാനിയെ വധിക്കേണ്ടിയിരുന്നില്ലെന്നും തിരുത്തി നേര്‍വഴിക്ക് കൊണ്ടുവരാമായിരുന്നെന്നും ബി.ജെ.പി സഖ്യകക്ഷിയായ പി.ഡി.പിയും അഭിപ്രായപ്പെട്ടു. ജമ്മുകശ്‍മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇന്ന് സര്‍വ്വകക്ഷിയോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള അക്രമത്തെക്കുറിച്ച് രാജ്യസഭയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച നടക്കും. ഗുജറാത്തില്‍ ഗോഹത്യ ആരോപിച്ച് ദളിത് യുവാക്കളെ പീഢിപ്പിച്ച സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.