ഹൈക്കമാന്‍ഡ് തീരുമാനം പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍‌ നിര്‍ദ്ദേശം കേരളാ കോണ്‍ഗ്രസിലും ചര്‍ച്ച മുറുകുന്നു
തിരുവനന്തപുരം:രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുത്തതോടെ കോണ്ഗ്രസിലും പ്രധാന ഘടകക്ഷികളിലും പ്രതിഷേധം പുകയുകയാണ്. എന്നാല് തീരുമാനം പുനപരിശോധിക്കില്ലെന്ന് കോണ്ഗ്രസ് ഹൈക്കമാന്ഡ് വ്യക്തമാക്കി. തീരുമാനം പ്രവര്ത്തകരോട് വിശദീകരിക്കാന് നേതാക്കള്ക്ക് ഹൈക്കമാന്ഡ് നിര്ദേശം നല്കി. പ്രശ്നം ഗുരുതരമായാല് ഹൈക്കമാന്ഡ് ഇടപെടും.
കോണ്ഗ്രസിലും പ്രധാന ഘടകക്ഷികളിലും പ്രതിഷേധം പുകയുന്നതോടെ കേരളാ കോണ്ഗ്രസിലും ചര്ച്ച മുറുകുകയാണ്. സ്ഥാനാര്ത്ഥിയെ തീരുമാനിക്കാന് ഇന്ന് വൈകിട്ട് പാലായില് നേതൃയോഗം നടക്കും. രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന കെ.എം മാണി വ്യക്തമാക്കിയിരുന്നു. അതേസമയം മാണിയും മകനും മത്സരിക്കാനില്ലെങ്കില് വേറെ ആളുണ്ടെന്നും പാര്ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവര്ക്ക് സീറ്റ് കൊടുക്കണമെന്ന് പി.ജെ ജോസഫ് പറഞ്ഞു.
