തിരുവനന്തപുരം: രക്ഷാബന്ധന്റെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ വച്ച് രാഖി കെട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടി. തിരുവനന്തപുരം നരുവാമൂട് പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്കെതിരെയാണ് നടപടി. ഇവരെ എ.ആര്‍ ക്യാപിലേക്ക് സ്ഥലംമാറ്റി. 

സ്റ്റേഷനില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്ക് രാഖി കെട്ടികൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തേടുകയും നടപടിയെടുക്കുകയും ചെയ്തത്.