ദില്ലി: അഭിമുഖത്തില്‍ ആഢംബര ജീവിതത്തെ കുറിച്ച് ചോദിച്ചവരോട് നിയന്ത്രണം വിട്ട് യോഗ ഗുരു ബാബാ രാംദേവ്. ആജ് തക്കിലെ മൂന്ന മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖത്തിലാണ് രാംദേവ് ചോദ്യങ്ങളോട് നിയന്ത്രണം വിട്ട് മറുപടി നല്‍കുന്നതും പൊട്ടിത്തെറിക്കുന്നതും. 

ആഢംബര കാറുകളിലും ചാര്‍ട്ടേഡ് വിമാനങ്ങളിലും പറന്നു നടക്കുന്ന ബാബാഗാംദേവിന് എങ്ങനെയാണ് സ്വദേശി എന്ന് അവകാശപ്പെടാനാകുക എന്ന ചോദ്യത്തിനായിരുന്നു രാംദേവ് പൊട്ടിത്തെറിച്ചത്. 
ഇന്ത്യയിലെ പ്രധാന ന്യൂസ് ചാനലുകളിലെല്ലാം വാര്‍ത്ത നല്‍കിയതും ഇത്രയധികം ട്രസ്റ്റുകള്‍ രൂപീകരിച്ചതും നികുതി വെട്ടിക്കാനല്ലേ എന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു. 

നികുതി വെട്ടിച്ചുവെന്ന് ആരോപണം തന്റെ നേരെ ഉയര്‍ത്തുന്നത് അംഗീകരിക്കില്ലെന്നും അത്തരം ആരോപണങ്ങള്‍ തനിയ്ക്ക്് നേരെ ഉന്നയിക്കാന്‍ പാടില്ലന്നും രാംദേവ് മറുപടി നല്‍കി. കാമാസക്തനായ ബാബയല്ല താന്‍. ചാര്‍ട്ടേഡ് വിമാനത്തിലോ ആഢംബര കാറുകളിലോ താന്‍ സഞ്ചരിക്കാറില്ലെന്നും ബാബാ രാംദേവ് പറഞ്ഞു.