Asianet News MalayalamAsianet News Malayalam

സുപ്രിംകോടതി കാണിച്ച ഹൃദയ വിശാലതയെങ്കിലും മുഖ്യമന്ത്രി അയ്യപ്പ ഭക്തരോട് കാണിക്കണം: ചെന്നിത്തല

സുപ്രിംകോടതി ഭക്തരോട് കാണിച്ച ഹൃദയവിശാലതയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തരോട് കാണിക്കണമെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. ലാവ്‍ലിന്‍ കേസിൽ വിധി വരുമ്പോഴും സുപ്രീം കോടതിയോട് ഇപ്പോഴത്തെ ബഹുമാനം മുഖ്യമന്ത്രിക്കു വേണമെന്നും അദ്ദേഹം പറഞ്ഞു.

Ramesh chennithala against chief minister
Author
Kerala, First Published Nov 14, 2018, 9:47 PM IST

തിരുവനന്തപുരം: സുപ്രിംകോടതി ഭക്തരോട് കാണിച്ച ഹൃദയവിശാലതയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഭക്തരോട് കാണിക്കണമെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. ലാവ്‍ലിന്‍ കേസിൽ വിധി വരുമ്പോഴും സുപ്രീം കോടതിയോട് ഇപ്പോഴത്തെ ബഹുമാനം മുഖ്യമന്ത്രിക്കു വേണമെന്നും അദ്ദേഹം പറഞ്ഞു.

വൽസൻ തില്ലങ്കരി എന്ന ഒരു ആർഎസ്എസ് പ്രവർത്തകനെ നിയന്ത്രിക്കാൻ കഴിയാത്ത മുഖ്യമന്തി എങ്ങനെ ആർഎസ്എസിൽ നിന്നും മതന്യൂനപക്ഷങ്ങളെ രക്ഷിക്കും? മന്ത്രി കെടി ജലീലിനെതിരായ ആരോപണങ്ങൾ ശരിയായതുകൊണ്ടാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. ആരു വിചാരിച്ചാലും ജലീലിന്റെ മന്ത്രി സ്ഥാനം സംരക്ഷിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കോണ്‍ഗ്രസടക്കമുള്ളവരെ സര്‍വകക്ഷി യോഗത്തിന് വിളിച്ചതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. പുന:പരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയെങ്കിലും വിധി സ്റ്റേ ചെയ്യാന്‍ തയ്യാറാകാത്തടോടെ ആദ്യ വിധി നടപ്പിലാക്കാന്‍ തന്നെയാണ് സര്‍ക്കാറിന്‍റെ തീരുമാനം.

Follow Us:
Download App:
  • android
  • ios