മലപ്പുറം: വേങ്ങര ഉപതെരഞ്ഞടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായത്തോട് വിയോജിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപതെരഞ്ഞെടുപ്പ് പ്രതിപക്ഷ വിലയിരുത്തലാകുമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വേങ്ങരയിലെ ഫലം പ്രതിപക്ഷ വിലയിരുത്തലാകുമോ എന്ന ചോദ്യം പ്രസക്തമല്ല. ജയിക്കുമെന്ന് എല്‍ഡിഎഫ് പോലും അവകാശപ്പെടുന്നില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണമാണ് വേങ്ങരയിലെ ചര്‍ച്ചയെന്നും ചെന്നിത്തല പറഞ്ഞു.
