ബ്രൂവറി വിഷയത്തില്‍ വിഎസിനെ പോലും വിശ്വാസത്തിലെടുക്കാൻ സർക്കറിനായില്ലെന്ന് രമേശ് ചെന്നിത്തല.സമരത്തെ അടിച്ചൊതുക്കാമെന്ന ധാരണ വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോണ്ഗ്രസ് പ്രവർത്തകരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ വിഎസിനെ പോലും വിശ്വാസത്തിലെടുക്കാൻ സർക്കറിനായില്ലെന്ന് രമേശ് ചെന്നിത്തല. സമരത്തെ അടിച്ചൊതുക്കാമെന്ന ധാരണ വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോണ്ഗ്രസ് പ്രവർത്തകരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാടക്കട തുടങ്ങുന്നത് പോലെയല്ല ബ്രൂവറി തുടങ്ങേണ്ടത്. ഋഷിരാജ്‌സിംഗ് ഇറക്കിയ പത്രക്കുറിപ്പിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നുണ്ട്. സമരം കൂടുതൽ ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തം മണ്ഡലമായ എലപ്പുള്ളിയില്‍ ബ്രൂവറി അനുമതിച്ചതിനെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.
സ്വകാര്യ ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്നാണ് വിഎസ് അച്യതാനന്ദന്‍ ആവശ്യപ്പെട്ടത്‍. കുടിവെള്ള ക്ഷാമം രൂക്ഷമായ എലപ്പുള്ളിയിലെ ബിയർ ഉല്പാദന അനുമതി ആശങ്കാജനകമാണ്. ഭൂഗര്‍ഭ വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
കമ്പനികള്‍ക്ക് എതിരെ പോരാട്ടം നടത്തിയ ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു. എലപ്പുള്ളി പഞ്ചായത്തിലെ പത്താം വാർഡായ കൗസുപ്പാറയിലാണ് ബ്രൂവറി തുടങ്ങുന്നത്.
ഇതിനെതിരെ ഡിസിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര് ഇന്ന് മാര്‍ച്ച് നടത്തിയിരുന്നു. കുടിവെള്ളള ക്ഷാമം നേരിടുന്ന പ്രദേശത്ത് ബീയർ ഉൽപ്പാദനം അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠൻ പറഞ്ഞു.
