തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ തുറന്ന കത്ത്. ദുരഭിമാനം മാറ്റിവച്ച് ജിഷ്ണുവിന്റെ അമ്മയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. സമരം അവസാനിപ്പിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നു. ജിഷ്ണുവിന്രെ അമ്മക്കെതിരായ ക്രൂരമായ പൊലീസ് നടപടിയെ ന്യായീകരിച്ച സര്‍ക്കാര്‍ പരസ്യം ഞെട്ടിച്ചുവെന്നും രമേശ് ചെന്നിത്തല ചെന്നിത്തല പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമരപോരാട്ടത്തിലൂടെ വളര്‍ന്നുവന്ന പിണറായി മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ സമരത്തോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു. ഊരിപ്പിടിച്ച കത്തിക്കിടിയിലൂടെ തലയുര്‍ത്തിപിടിച്ച് നടന്നതിന് അഭിമാനം കൊണ്ടയാള്‍ ഇങ്ങനയാണോ പെരുമാറേണ്ടെതെന്നും ചെന്നിത്തല കത്തില്‍ ചോദിക്കുന്നു.