Asianet News MalayalamAsianet News Malayalam

പ്രതിപക്ഷ എം എല്‍ എ മാരുടെ സമരം; രമേശ് ചെന്നിത്തല സ്പീക്കറുമായി ചര്‍ച്ച നടത്തി

പ്രശ്നപരിഹാരത്തിന് സ്പീക്കർ മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സ്പീക്കർ ഇടപെട്ടിട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കറുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.
 

ramesh chennithala talks with speaker
Author
Trivandrum, First Published Dec 10, 2018, 9:02 AM IST

തിരുവനന്തപുരം: പ്രതിപക്ഷ എം എൽ എ മാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്ന്  ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി ചര്‍ച്ച നടത്തി. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിന്‍വിലിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായാണ് യു ഡി എഫ് എം എല്‍ എമാര്‍ സത്യാഗ്രഹ സമരം നടത്തുന്നത്.

പ്രശ്നപരിഹാരത്തിന് സ്പീക്കർ മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സ്പീക്കർ ഇടപെട്ടിട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സ്പീക്കറുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്.

നിയമസഭാ കവാടത്തിൽ യു ഡി എഫ് എം എൽ എ മാർ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് എട്ടാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തുടർ സമര പരിപാടികൾ എന്തൊക്കെ ആകണമെന്ന് രാവിലെ ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ തീരുമാനിക്കും. അതിനിടെ, സത്യഗ്രഹമിരിക്കുന്ന എംഎൽഎമാർക്ക് ഐക്യദാർഢ്യവുമായി യു ഡി എഫ് ഇന്ന് നിയമസഭാ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇതുവരെ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാകാത്തതോടെ വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. 


 

Follow Us:
Download App:
  • android
  • ios