തിരുവനന്തപുരം: ഒരുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാംനാഥ് ഗോവിന്ദ് നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. രാവിലെ 9.30ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ സംസ്ഥാന സര്‍ക്കാര്‍ ഔപചാരികമായി സ്വീകരിക്കും.

കൊല്ലത്ത് അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതി എത്തുന്നത്. സ്വീകരണത്തിന് ശേഷം ഹെലികോപ്റ്ററില്‍ കായംകുളത്തേക്ക് തിരിക്കും. ഉദ്ഘാടനത്തിനുശേഷം തിരിച്ച് എയർഫോഴ്സിൻറെ ടെക്നിക്കൽ ഏരിയയിലെത്തുന്ന രാഷ്ട്രപതി ദില്ലിയിലേക്ക് മടങ്ങും.