റാമോസിനേക്കാള്‍ മികച്ച പ്രതിരോധക്കാരന്‍ ഉറുഗ്വെയുടെ ഡിയേഗോ ഗോഡിനാണെന്ന് മറഡോണ പറഞ്ഞിരുന്നു.

കസാന്‍: റയല്‍ മാഡ്രിഡ് പ്രതിരോധതാരം സെര്‍ജിയോ റാമോസിന്റെ പേടിസ്വപ്‌നങ്ങളില്‍ ഒന്നാണ് ബാഴ്‌സലോണ താരം ലിയോണല്‍ മെസി. പല തവണ റാമോസ് മെസിയുടെ മുന്നേറ്റത്തിന് മുന്നില്‍ മറുപടി ഇല്ലാതെ നിന്നിട്ടുണ്ട്. ചിലസമയങ്ങളില്‍ വാക്കേറ്റം വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ മെസിയെ അര്‍ജന്റൈന്‍ ഇതിഹാസതാരം മെസിയുടെ മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് സ്പാനിഷ് നായകന്‍.

മറഡോണ തന്നെ കുറിച്ച് പറഞ്ഞതിനുള്ള മറുപടിയായിട്ടാണ് റാമോസ് ഇങ്ങനെ പറഞ്ഞത്. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച താരം മറഡോണയല്ലെന്നും, ആ താരം മെസിയാണെന്നുമാണ് റാമോസ് പറഞ്ഞത്. നേരത്തെ, റാമോസിനേക്കാള്‍ മികച്ച പ്രതിരോധക്കാരന്‍ ഉറുഗ്വെയുടെ ഡിയേഗോ ഗോഡിനാണെന്ന് മറഡോണ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായിട്ടാണ് റാമോസെത്തിയത്.

ഇന്നലെ ഇറാനെതിരായ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു സ്പാനിഷ് ക്യാപറ്റന്‍. ഗ്രൂപ്പ് ഡിയിയില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് മത്സരമുണ്ട്. ക്രൊയേഷ്യയാണ് എതിരാളികള്‍.