തിരു വനന്തപുരം: പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരു വനന്തപുരം കവടിയാ‍ർ സ്വദേശി ആദർശാണ് അറസ്റ്റിലായത്. വേളിയിലെ ഒരു വീട്ടിൽ പെൺകുട്ടിയെ 4 ദിവസം താമസിപ്പിച്ചാണ് പീ‍ഡനം നടത്തിയത്. പെൺകുട്ടിയെ കാണാതായെന്ന രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ്സ് അന്വേഷണം ആരംഭിച്ചതറിഞ്ഞ് ആദർശ്പെൺകുട്ടിയെ നെയ്യാറ്റിൻകരക്ക് സമീപം റോഡ് സൈഡിൽ ഉപേക്ഷിച്ചു. പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം പൊലിസ് സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആദർശ് പിടിയിലായത്.