ശാരീരിക വൈകല്യമുള്ള യുവതിയെ അറസ്റ്റിലായ രമേശൻ 2015 മെയ് മാസം മുതൽ ഇതുവരെ തുടർച്ചയായി പീഡിപ്പിക്കുന്നതായായിരുന്നു പരാതി.  നേരത്തെയും വിവാഹം കഴിച്ചിട്ടുള്ള രമേശൻ യുവതിയുടെ അമ്മയുടെ അനുജത്തിയെ രണ്ടാം വിവാഹം കഴിച്ച് മുതിയലത്തെത്തുകയായിരുന്നു.  ബന്ധം സ്ഥാപിച്ച്  വീട്ടിലെത്തി പലതവണയായി അന്നു മുതൽ പീഡനമാരംഭിച്ചതായും, പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.  ഇതിനാൽ ഭയന്ന് വിവരം ആരോടും പറഞ്ഞില്ല.  

രോഗം വകവെക്കാതെ തുടർച്ചയായുള്ള ശാരീരിക അതിക്രമങ്ങൾ സഹിക്ക വയ്യാതായതോടെയാണ് കഴിഞ്ഞ ദിവസം പരാതി നൽകിതും തുടർന്ന് പയ്യന്നൂർ പൊലീസ് കേസെടുത്തതും അന്വേഷണം ആരംഭിച്ചതും.  ഇന്നലെ അർധരാത്രിയിലായിരുന്നു പൊലീസ് രമേശനെ അറസ്റ്റ് ചെയ്തത്.  രമേശനെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.