കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ ഭിന്നശേഷിയുള്ള യുവതിയെ ലൈംഗിക പീഡിപ്പിച്ചെന്ന് പരാതിയിൽ ഒരാൾ അറസ്റ്റിൽ. അടിവാരത്ത് വാടകക്ക് താമസിക്കുന്ന വയനാട് സ്വദേശിയെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ 29 കാരിയാണ് പീഡനത്തിനിരയായത്. സ്‌കൂളിലേക്കുള്ള വാഹനം കാത്തുനില്‍ക്കവേ മഴ പെയ്തപ്പോൾ സമീപത്തെ വീട്ടില്‍ കയറിയെന്നും വീട്ടുകാരന്‍ ബലമായി പീഡനത്തിനിരയാക്കിയെന്നുമാണ് പരാതി.
അടുത്തിടെ ഇവിടെ താമസമാക്കിയ മുസ്തഫ എന്നയാളാണ് പീഡിപ്പിച്ചതെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വയനാട് സ്വദേശിയായ മുസ്തഫ അറസ്റ്റിലായത്. വൈദ്യ പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
