ചട്ടങ്ങള്‍ അനുസരിച്ച് പക്ഷപാതരഹിതമായ അന്വേഷണമുണ്ടാകും കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷ നല്‍കും

കോട്ടയം: വൈദികര്‍ ഉൾപ്പെട്ട ലൈംഗിക വിവാദത്തിൽ പ്രതികരണവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. വൈദികരെ സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുള്ള സംവധാനത്തില്‍ ചട്ടങ്ങള്‍ അനുസരിച്ച് പക്ഷപാതരഹിതമായ അന്വേഷണമുണ്ടാകുമെന്ന് സഭ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കും. കുറ്റക്കാരെ സംരക്ഷിക്കുന്നതിനോ നിരപരാധികളെ ശിക്ഷിക്കാനോ സഭ തയ്യാറാവില്ലെന്നും സഭാകേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ആരോപണം ഉന്നയിച്ചവര്‍ക്ക് അവരുടെ ഭാഗം തെളിയിക്കുന്നതിന് അവസരം നല്‍കും. കുറ്റാരോപിതര്‍ക്ക് സാമാന്യ നീതിയും ലഭ്യമാക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വിവാദവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും കിംവദന്ധികളും പ്രചരിപ്പിക്കുന്നത് ഗുണകരമായ പ്രവണതയല്ല. ഇക്കാര്യത്തില്‍ സഭാവിശ്വാസികള്‍ക്കും പൊതുസമൂഹത്തിനുമുള്ള ആശങ്ക ഉള്‍കൊള്ളുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. മുല്യബോധത്തിൽ അടിയുറച്ച വൈദിക ശിശ്രൂഷ ഉറപ്പ് വരുത്തി ദൈവാശ്രയത്തോടെ പ്രവർത്തിക്കാൻ വൈദികരെ പ്രേരിപ്പിക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി. 

അതേസമയം ചുമതലകളിൽ നിന്ന് നീക്കിയ വൈദികരിൽ ചിലര്‍ ഇപ്പോഴും പള്ളികളിൽ ശുശ്രൂഷ നടത്തുന്നുണ്ടെന്ന് പരാതിക്കാരനായ തിരുവല്ല മല്ലപ്പള്ളി സ്വദേശി പറഞ്ഞു. തന്‍റെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് പുന:സ്ഥാപിക്കാൻ യുവാവ് ഫേസ്ബുക്കിന് പരാതി നൽകി. വും ഉള്ളതിനാൽ തത്കാലം പൊലീസിൽ പരാതി നൽകേണ്ടെന്നാണ് യുവാവിന്‍റെ തീരുമാനം