കണ്ണൂര്‍ പയ്യാവൂരില്‍ 66 കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. പയ്യാവൂര്‍ സ്വദേശി ദിലീപിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം രാത്രി വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന ദിലീപ് കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പയ്യാവൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. പീഡനത്തിരയായ സ്ത്രീയുടെ നാട്ടുകാരനാണ് ദിലീപ്.