പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

ആലുവയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ വെങ്ങോല സ്വദേശി ഫാറൂഖാണ് പിടിയിലായത്. വിവാഹിതനെന്ന കാര്യം മറച്ച് വെച്ചാണ് ഇയാൾ ആലുവ സ്വദേശിയായ പെൺകുട്ടിക്ക് വിവാഹം വാഗ്ദാനം നൽകിയത്.

ബസ് കണ്ടക്ടറായ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.