സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. കോവളത്ത് വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു വിദേശ വനിത. ഇവിടെ കട നടത്തുകയായിരുന്നു തേജ പവാര്‍. ഇന്നലെ കോവളത്തെത്തിയ സ്ത്രീയെ തേജ പരിചയപ്പെട്ടു. വൈകുന്നേരം ഹോട്ടലിൽ നിന്നും ബീച്ചിലേക്ക് കൂട്ടികൊണ്ടുപോയി. മദ്യപിച്ചശേഷം സ്ത്രീയെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി. മുറിയിൽ മറ്റൊരാളുമുണ്ടായിരുന്നു. സ്ത്രീനിലവളിച്ചപ്പോള്‍ യുവാവിനൊടൊപ്പമുണ്ടായിരുന്നയാള്‍ മാറി. പിന്നീടാണ് സ്ത്രീയെ പീഡിപ്പിച്ചത്.

രാത്രി വൈകിയാണ് സ്ത്രീയെ ഹോട്ടിലെത്തിക്കുന്നത്. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സ്ത്രീയെ ഹോട്ടൽ ജീവനക്കാർ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായതിനാൽ ഉടൻ ശസ്ത്ര ക്രിയ നടത്തി. ഇന്ന് ഉച്ചയോടെ ആരോഗ്യ നിലമെച്ചപ്പെട്ട സ്ത്രീയിൽ നിന്നും പൊലീസും ഡോക്ടർമാരും മൊഴി രേഖപ്പെടുത്തി. ഇതിനുശേഷമാണ് തേജ പവാറിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീയെ കൂട്ടികൊണ്ടുപോയ ലോഡ്ജിൽ മുറിയെടുത്തതായി രേഖകളില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിനോദ സഞ്ചാരത്തിനു വരുന്ന സ്ത്രീകളെ മദ്യം കൊടുത്തശേഷം ശാരീരികമായി ഉപയോഗിക്കുന്ന സംഘത്തിന് ലോഡ്ജുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ലോഡ്‍ജുടമക്കുള്ള പങ്കും അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയിൽ നിന്നും മജിസ്ട്രേറ്റും മൊഴിയെടുത്തു. എസ്എടി സൂപ്രണ്ടും ആരോഗ്യസെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.