വൈദികന്‍ ബലാല്‍സംഗം ചെയ്‍ത കേസില്‍ ഡിഎന്‍എ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബ് അധികൃതര്‍ മുദ്രവച്ച കവറിലാണ് പരിശോധനാ ഫലം നല്‍കിയത്. അന്വേഷണ സംഘത്തിനും പരിശോധനാ ഫലത്തിന്‍റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. റോബിന്‍, ബലാല്‍സംഗത്തിനിരയായ പെണ്‍‍കുട്ടി, നവജാത ശിശു എന്നിവരുടെ രക്തസാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. നവജാതശിശുവിനെ മാറ്റി കേസില്‍ നിന്ന് റോബിനെ രക്ഷിക്കാന്‍ ശ്രമം നടന്നതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനാഫലം നിര്‍ണായകമാണ്.