ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴായിരുന്നു സംഭവം.

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപെട്ടു. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴായിരുന്നു സംഭവം. ഈ കേസിലെ 12 പ്രതികളെയാണ് കോടതിയിലേക്ക് കൊണ്ടുവന്നത്. മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിക്ക് മുന്‍പില്‍ വെച്ച് ഇവരെ വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ പ്രതികളിലൊരാള്‍ പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.