ജാര്‍ഗണ്ഡിലെ പാലമൗ ജില്ലയിലാണ് ഭര്‍ത്താവ് അഫ്സല്‍ അന്‍സാരിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് നവവധുവിനെ പീഡിപ്പിച്ചത്. ഇതേ ഗ്രാമത്തിലെ യുവതിയെ കുറച്ചു നാളുകള്‍ക്ക് മുമ്പാണ് അന്‍സാരി വിവാഹം ചെയ്തത്.

രാത്രിയിൽ കൂട്ടുകാരോടൊപ്പം വീട്ടിലെത്തിയ ഭർത്താവ് തന്നെ പീഡിപ്പിച്ച ശേഷം സുഹൃത്തുക്കൾക്ക് കാഴ്ചവെയ്ക്കുതയായിരുന്നെന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മൂവരും ചേർന്ന് മണിക്കൂറികളോളം പീഡിപ്പിച്ച്, പീഡനം റെക്കോര്‍ഡ് ചെയ്ത പ്രതികള്‍സംഭവം പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.

പിറ്റേന്ന് ഭര്‍തൃ വീട്ടില്‍നിന്ന് രക്ഷപെട്ട് സ്വന്തം വീട്ടിലെത്തിയ യുവതി സംഭവം മാതാപിതാക്കളെ അറിയിച്ചു.
സംഭവം പൊലീസിൽ എത്തിയതിനെ തുടർന്ന് ഒളിവില്‍പോയ പെൺകുട്ടിയുടെ ഭർത്താവിനും ബബ്‍ലൂ സിംഗ്, അഫ്സല്‍ മിയാന്‍ എന്നീ സുഹൃത്തുക്കൾക്കും വേണ്ടി
തെരച്ചി ല്‍ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.