കോട്ടയം: വീട്ടില്‍ കടന്നുകയറി വൃദ്ധയെ വൃദ്ധന്‍ ബലാത്സംഗം ചെയ്തു. കോട്ടയം രാമപുരത്താണ് സംഭവം. സംഭവത്തില്‍ 76 കാരനായ നെല്ലാപ്പാറ സ്വദേശി ഗംഗാധരൻ എന്ന ജോസഫിനെ രാമപുരം പൊലീസ് അറസ്റ്റു ചെയ്തു.79 കാരിയാണ് അതിക്രമത്തിന് ഇരയായത്.
കഴിഞ്ഞ മാസം എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. എന്നാൽ നാണക്കേട് കാരണം വ്യദ്ധ ആദ്യം വിവരം പുറത്തു പറഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം പ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ പൊലീസിന് പരാതി നൽകുകയായിരുന്നു.
